തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വിദേശിയെ തലക്കടിച്ച് കൊന്ന സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കി

സൗദിയിലെ അസീറിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൌരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

സൗദി പൗരനായ ഫഹദ് ബിൻ അലി അശഹ് രി, യെമൻ പൗരനായ ഹസൻ അലി ഖാസിമിനെ  തലക്കടിക്കുകയും അത്, അദ്ദേഹത്തിൻ്റെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്ത അന്വേണ വിഭാഗം പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.

വിചാരണയിൽ കോടതിക്ക്, പ്രതി കുറ്റക്കാരനാണെന്ന് ബോധ്യപ്പെടുകയും പ്രതിക്ക് വധശിക്ഷ വിധിക്കുകയും വിധി അസീറിൽ നടപ്പാക്കുകയും.ചെയ്തു.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്