സൗദിയിൽ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് തീ പിടിച്ച് മലയാളിയടക്കം നാല് പേർക്ക് ദാരുണാന്ത്യം
അൽബഹ: സൗദിയിലെ അൽബഹക്ക് സമീപത്ത് വെച്ചുണ്ടായ വാഹനപകടത്തിൽ ഒരു മലയാളിയുൾപ്പടെ നാലുപേർ മരിച്ചു.
കോഴിക്കോട് സ്വദേശി ചക്കിട്ടപാറ പുരയിടത്തിൽ തോമസി (ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. മരിച്ചവരിൽ ഒരു യുപി സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടുന്നു.
അൽബഹ – താഇഫ് റോഡിൽ വെച്ച് വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് തീ പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഒരു ഈവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഇവർ ഒരു പരിപാടിക്ക് ശേഷം സാധനങ്ങളുമായി തിരിച്ച് പോകുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.
ഫോട്ടോഗ്രാഫറായ ജോയൽ ഈയിടെയാണ് സൗദിയിൽ ജോലിക്കെത്തിയത്. അവിവാഹിതനാണ്. മാതാവ് മോളി. ഏക സഹോദരൻ ജോജി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
