Sunday, November 24, 2024
Saudi ArabiaTop Stories

വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഇളവ് നീട്ടാൻ തീരുമാനം

ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെ അദ്ധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രി സഭാ യോഗം നിരവധി സുപ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകി.

വ്യവസായ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾക്ക് ലെവി ഒഴിവാക്കിയത് തുടരാനുള്ള തീരുമാനം അതിൽ പ്രധാനപ്പെട്ടതാണ്.

2025 അവസാനം വരെ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുടെ ലെവി സൗദി ഗവണ്മെന്റ് തന്നെ വഹിക്കും.

ലെവി ഒഴിവാക്കിയ തീരുമാനം തുടരുന്നത് രാജ്യത്തെ ആയിരക്കണക്കിന് വ്യവസായ സ്ഥാപനങ്ങൾക്കും വിദേശികൾക്കും വലിയ ആശ്വാസവും നിക്ഷേപകർക്ക് ആകർഷകമായ നടപടിയുമായി മാറും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്