സൗദിയിലേക്ക് കൊക്കെയ്ൻ കടത്തിയ വിദേശിയുടെ വധശിക്ഷ നടപ്പാക്കി
സൗദിയിലേക്ക് കൊക്കെയ്ൻ കടത്തിയ വിദേശിയുടെ വധശിക്ഷ മക്ക പ്രവിശ്യയിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
നൈജീരിയൻ പൗരനായ ആദം ഇബ്രാഹീം മൂസയെയാണ് കൊക്കെയൻ കടത്തിയ കുറ്റത്തിന് വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ വിചാരണ ചെയ്ത കോടതി വധശിക്ഷ വിധിക്കുകയും അപ്പീൽ കോർട്ടും സുപ്രീം കോർട്ടും പ്രസ്തുത വിധിയെ ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും മക്ക പ്രവിശ്യയിൽ ഇന്ന് ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
മയക്ക് മരുന്ന് സ്വാധീനത്തിൽ നിന്ന് പൌരന്മാരെയും വിദേശികളെയും സംരക്ഷിക്കേണ്ടതിന്റെയും മയക്കുമരുന്ന് കടത്തുകാര്ക്കും ഡീലർമാർക്കും എതിരെ നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷകൾ നടപ്പിലാക്കേണ്ടതിന്റെയും രാജ്യത്തിന്റെ താത്പര്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
