ലെവിയിൽ പ്രയാസപ്പെടുന്ന സ്ഥാപനങ്ങൾക്ക് 11.5 ബില്ല്യൻ റിയാലിൻ്റെ ധന സഹായം
വിദേശികൾക്കുള്ള നിർബന്ധിത ലെവി കാരണം പ്രയാസത്തിലായ കംബനികൾക്ക് 1150 കോടി റിയാലിൻ്റെ സഹായ ധനം നൽകാൻ സൗദി ഭരണാധികാരി സല്മാൻ രാജാവു അംഗീകാരം നൽകിയതായി തൊഴിൽ മന്ത്രി പ്രഖ്യാപിച്ചു.
പ്രഖ്യാപിക്കപ്പെട്ട ധന സഹായം വിവിധ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നതോടെ സൗദിയുടെ സ്വകാര്യ മേഖലയിൽ വലിയ മാറ്റം തന്നെ പ്രതീക്ഷിക്കാനാവുമെന്നാണു കരുതുന്നത്. ലെവി കാരണം ശംബളവും മറ്റാനുകൂല്യങ്ങളും നൽകാൻ പ്രയാസപ്പെടുന്ന കംബനികൾക്കെല്ലാം ഇത് വലിയ ഉപകാരമാകും.
നിലവിൽ സൗദി, വിദേശി അനുപാതം തുല്യമായ കംബനികൾക്കും സൗദി അനുപാതം വിദേശികളേക്കാൾ കൂടുതലുള്ള കംബനികൾക്കുമാണു ആനുകൂല്യം ലഭ്യമാകുക എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദികൾ കുറവുള്ള സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വദേശികളെ ഇനിയും റിക്രൂട്ട് ചെയ്യുന്നതിലൂടെ ധന സഹായത്തിനു അർഹരാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa