സൗദിയിലേക്ക് ഹഷീഷ് കടത്താൻ ശ്രമിച്ച രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പാക്കി
നജ്റാൻ: സൗദിയിലേക്ക് ഹഷീഷ് കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ രണ്ട് യമനികളെ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
സഖർ സാലിം ഇയാശി, മുഹമ്മദ് അലി സർഹാൻ എന്നീ യമനി പൗരന്മാരെയായിരുന്നു ഹഷീഷ് കടത്താൻ ശ്രമിച്ചതിനു സുരക്ഷാ വിഭാഗം പിടികൂടിയത്.
വിചാരണയിൽ പ്രതികളുടെ കുറ്റ കൃത്യം. സ്ഥിരീകരിക്കുകയും കോടതി രണ്ട് പേർക്കും വധ ശിക്ഷ വിധിക്കുകയും ചെയ്തു.
ശിക്ഷാ വിധിയെ ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് നജ്റാനിൽ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
