തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

എല്ലാത്തരം ഊർജവും ഉൽപ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാകൽ സൗദിയുടെ ലക്ഷ്യം

എല്ലാ തരത്തിലുമുള്ള ഊർജവും ഉൽപ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു മാതൃകാ രാജ്യമാകുക എന്ന ലക്ഷ്യം നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നത് എല്ലാ ആത്മവിശ്വാസത്തോടും അഭിമാനത്തോടും  കൂടിയാണെന്ന് സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ.

രാജ്യാന്തര ആണവോർജ ഏജൻസിയുടെ പൊതുസമ്മേളനത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ ലക്ഷ്യം കൈവരിക്കുന്നതല്ലാതെ ഞങ്ങൾക്ക് ഒന്നും പ്രധാനമല്ല. നമ്മുടെ വ്യഗ്രതയുടെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് – മന്ത്രി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്