സൗദി പൗരനെ കേരളത്തിൽ നിന്ന് സ്പെഷ്യൽ വിമാനം വഴി സൗദിയിൽ എത്തിച്ചു
മെഡിക്കൽ ഇവാക്വേഷൻ വിമാനം വഴി ഒരു സൗദി പൗരനെ കേരളത്തിൽ നിന്ന് സൗദിയിലെത്തിച്ചതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ചികിത്സ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ്, കൊച്ചിയിൽ നിന്ന് സൗദി പൗരനെ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ മുംബൈ സൗദി കോൺസുലേറ്റ് പൂർത്തിയാക്കിയത്.
പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള സൗദിയുടെ ആശങ്കയും രാജ്യത്തിനകത്തായാലും പുറത്തായാലും അവർക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം നൽകുകയും ചെയ്യുന്നതും വ്യക്തമാക്കുന്നതാണീ പ്രവർത്തനം.
സൗദി ആരോഗ്യ മന്ത്രാലയം ലോകത്തെ വ്യത്സ്ത ഭാഗങ്ങളിൽ നിന്ന് തങ്ങളുടെ പൌരന്മാരെ സ്പെഷ്യൽ മെഡിക്കൽ ഇവാക്വവേഷൻ വിമാനം ഉപയോഗിച്ച് സൗദിയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
