കുവൈത്തിലുണ്ടായ മഴക്കെടുതികൾക്ക് 12 കംബനികൾ ഉത്തരവാദികൾ
കഴിഞ്ഞ നവംബറിൽ ശക്തമായ മഴയെ തുടർന്ന് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് നിർമാണ മേഖലയിലെ 12 കമ്പനികൾ ഉത്തരവാദികളാണെന്ന് മഴക്കെടുതിയുണ്ടാവാൻ ഇടയാക്കിയ കാരണങ്ങൾ കണ്ടെത്താൻ നിയമിച്ച അന്വേഷണ സമിതി കണ്ടെത്തി.
തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം വീഴ്ച വരുത്തിയ കമ്പനികളുടെ പേരുവിവരം വെളിപ്പെടുത്തുമെന്ന് പൊതുമരാമത്ത്-പാർപ്പിടകാര്യ മന്ത്രി ഡോ. ജനാൻ ബൂഷറരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ നവംബറിൽ കുവൈത്തിൽ പെയ്ത അതി ശക്തമായ മഴ മൂലമുണ്ടായ വെള്ളപ്പൊക്കങ്ങളും നാശനഷ്ടങ്ങളും സമീപ കാലത്തൊന്നും കുവൈത്ത് അനുഭവിക്കാത്തയത്രയും തീവ്രമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa