തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

ലോക്സഭ തെരഞ്ഞെടുപ്പ് മതേതര ഇന്ത്യ തിരിച്ചു പിടിക്കാനുള്ള പോരാട്ടമാകും കെ.എം.സി.സി

ജിദ്ദ: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മതേതര ഇന്ത്യ തിരിച്ചു പിടിക്കാനുള്ള ആവേശത്തിലാണ് വോട്ടർമാരെന്നും വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള യു.പി.എ സർക്കാർ അധികാരത്തിൽ തിരിച്ചു വരുമെന്നും ജിദ്ദ താഴെക്കോട് പഞ്ചായത്ത് കെ.എം.സി.സി അവകാശപ്പെട്ടു.

ശറഫിയ അൽഫജ്ർ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗം പെരിന്തൽമണ്ണ മണ്ഡലം കെഎംസിസി പ്രസിഡണ്ട് നാലകത്ത് കുഞ്ഞാപ്പ ഉൽഘാടനം ചെയ്തു. ഹാഷിം നാലകത്ത് അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി നജീബ് കട്ടുപ്പാറ, പിസി നാസർ, അഷ്റഫ് താഴെക്കോട്, മുജീബ് പുളിക്കാടൻ, അഫ്സൽ ബാബു എം ടി, ബാബു നീലേരി. സാലിം അമ്മിനിക്കാട്. പ്രസംഗിച്ചു.

ജിദ്ദ – താഴേക്കോട് പഞ്ചായത്ത് കെ.എം.സി.സി പുതിയ ഭാരവാഹികളായി മുജീബ് പുളിക്കാടൻ (ചെയർമാൻ), പി.സി. നാസർ അമ്മിനിക്കാട് ( പ്രസിഡണ്ട്) ഹാഷിം നാലകത്ത്, മലയിൽ ഹനീഫ, ഉമ്മർ സി.ടി, ഷാനിദ്, അസ്ക്കർ കരിൻകല്ലത്താണി( വൈസ് പ്രസിഡണ്ടുമാർ), അഫ്സൽ ബാബു എം. ടി (ജനറൽ സെക്രട്ടറി) ബിഷർ പി.കെ-താഴേക്കോട്, കെ.എം. ഫത്താഹ്, ഷഫീക്ക് പാർളി, അഫ്സൽ പാറങ്ങാടൻ( ജോ:സെക്രട്ടറി ), സൈനു .കെ.ടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

സലീം പാലത്തിങ്ങൽ സ്വാഗതവും, സൈനു കെടി നന്ദിയും പറഞ്ഞു. പെരിന്തൽമണ്ണ മണ്ഡലം ജനറൽ സെക്രട്ടറി നജീബ് കട്ടുപ്പാറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group