Monday, September 23, 2024
Dubai

ചെർക്കളം അബ്ദുല്ല സ്മാരക  ഫുട്ബാൾ ടൂർണമെന്റ് ; ഫുട്ബോൾ കൈമാറി 

മുസ്ലിം ലീഗ് നേതാവും മുൻ  മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുല്ല സാഹിബിന്റെ സ്മരണാർത്ഥം ദുബൈ  കെ.എം.സി.സി ഉദുമ മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റിലേക്കുള്ള ഫുട്ബോൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി കമറുദ്ധീൻ ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കറിന് കൈമാറി.
ഈ മാസം 22ന് ദുബായിൽ  നടക്കുന്ന സോക്കർ ലീഗിൽ ജില്ലയിൽ നിന്നും വിവിധ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ച് പ്രമുഖ താരങ്ങൾ ബൂട്ടണിയും. ഫുട്ബോൾ സോക്കർ ലീഗിൽ സമാഹരിക്കുന്ന തുക  ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമഥേയത്തിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കുടിവെള്ള വിതരണം, കുഴൽ കിണർ നിർമാണം തുടങ്ങിയ പദ്ധതിക്കായാണ് വിനിയോഗിക്കുന്നത്. മാനസിക, ശാരീരിക വെല്ലുവിളികൾ  നേരിടുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂളിൽ  ഈ  പദ്ധതിയുടെ ആദ്യ ഘട്ടമായി  കുഴൽകിണർ നിർമിച്ചു  നൽകിയിരുന്നു. സോക്കർ ലീഗിനോടനുബന്ധിച്ച്  പ്രവാസ ലോകത്തെ കാസറകോട് നിവാസികളുടെ കുടുംബ സംഗമം  കാസ്രോടിയൻ മെഗാ മീറ്റ് നടക്കും.
ചടങ്ങിൽ എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ മുഖ്യാതിഥിയായിരുന്നു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.ബി ഷാഫി, ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാൽ, ജില്ലാ സെക്രട്ടറി ഹാഷിം പടിഞ്ഞാർ, മണ്ഡലം ട്രഷറർ സി.എ ബഷീർ പള്ളിക്കര, അസ്ലം പാക്യര, ആരിഫ് ചെരുമ്പ, ഹക്കീർ ചെരുമ്പ, ഇല്യാസ് കട്ടക്കാൽ, ആരിഫ് നാലാംവാതുക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q