ഈ വർഷം റൗളാ ശരീഫ് സന്ദർശിക്കുന്നവരുടെ എണ്ണം 15 മില്യണിൽ എത്തും
മദീന: ഈ വർഷം വിശുദ്ധ റൗളാ ശരീഫ് സന്ദർശിക്കുന്ന വിശ്വാസികളുടെ എണ്ണം 15 മില്യണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ.
‘നുസുക്’ ആപ്ലിക്കേഷന്റെ വികസനം തീർത്ഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മാറ്റം വരുത്താൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
“നുസ്ക് ആപ്ലിക്കേഷൻ സേവനങ്ങളിൽ ഗുണപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ചും റൗള ഷരീഫ് സന്ദർശിക്കാനുള്ള പെർമിറ്റ് നൽകിയത്, എണ്ണത്തിൽ വർദ്ധനവിന് കാരണമായി, അതോടൊപ്പം ഇത് അല്ലാഹുവിന്റെ അതിഥികൾക്ക് നിരവധി സേവനങ്ങൾ നൽകുകയും ചെയ്യുന്നു” – മന്ത്രി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa