ഗാസയിൽ അഞ്ച് മാധ്യമ പ്രവർത്തകരെ ഇസ്രായേൽ ബോംബിട്ട് കൊന്നു
ഗാസയിലെ അൽ-അവ്ദ ആശുപത്രിക്ക് സമീപം ബ്രോഡ്കാസ്റ്റിംഗ് വാനിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.
ഇന്ന് (വ്യാഴാഴ്ച) പുലർച്ചെയാണ് അൽ-ഖുദ്സ് ടുഡേ ചാനലിലെ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഉദ്യോഗസ്ഥർ അറിയിച്ചത്.
ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തെയാണ് ഇസ്രായേൽ ബോംബിട്ട് കൊന്നത്.
ഫാദി ഹസൂന, ഇബ്രാഹിം അൽ ഷെയ്ഖ് അലി, മുഹമ്മദ് അൽ ലദ, ഫൈസൽ അബു അൽ കുംസാൻ, അയ്മൻ അൽ ജാദി എന്നിവരാണ് കൊല്ലപ്പെട്ടത് സിവിൽ ഡിഫൻസ് ടീമുകൾ പ്രവർത്തിക്കുന്നതിനിടെ വാൻ മുഴുവനും തീ വിഴുങ്ങിയതായി ദൃശ്യങ്ങൾ കാണിച്ചു.
ഇസ്ലാമിക് ജിഹാദ് അംഗങ്ങൾ സഞ്ചരിച്ച വാഹനത്തെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. എന്നാൽ ആരോപണങ്ങൾക്ക് തെളിവ് കാണിച്ചില്ല.
ഗാസയിൽ യുദ്ധം തുടങ്ങിയതിന് ശേഷം ഇരുനൂറോളംമാധ്യമ പ്രവർത്തകരാണ് ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെയായി കൊല്ലപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa