സൗദിയിൽ ആറ് ഇറാനികളെ വധശിക്ഷക്ക് വിധേയരാക്കി
ദമാം: രാജ്യത്തേക്ക് ഹഷീഷ് നടത്തിയതിനു പിടിക്കപ്പെട്ട ആറ് ഇറാനി പൗരന്മാരെ കിഴക്കൻ പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
പ്രതികൾക്കെതിരെയുള്ള കുറ്റകൃത്യം തെളിഞ്ഞതിനെത്തുടർന്ന് പ്രത്യേക കോടതി വധ ശിക്ഷ വിധിക്കുകയും ഉന്നത കോടതികൾ വിധി ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് റോയൽ കോർട്ട് വധ ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയായിരുന്നു.
ലഹരി വസ്തുക്കളിൽ നിന്ന് സ്വദേശികളെയും വിദേശികളെയും സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ മന്ത്രാലയം കുറവാളികൾ ആരായാലും ശരീഅത്ത് പ്രകാരമുള്ള അന്തിമ വിധി നേരിടേണ്ടി വരുമെന്നും ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
