സൗദി കിരീടാവകാശി ഈ മാസം 19-20 തിയതികളിൽ ഇന്ത്യയിൽ
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ ദ്വിദിന സന്ദർശനത്തിനു ഈ മാസം 19 നു തുടക്കം കുറിക്കും. കിരീടാവകാശിയായ ശേഷമുള്ള മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ പ്രഥമ ഇന്ത്യൻ സന്ദർശനമാണിത്.
ഊർജ്ജ മേഖലയിലെ വൻ പങ്കാളിത്തവും നിക്ഷേപങ്ങളും സന്ദർശനത്തിൽ ചർച്ചാ വിഷയമായേക്കും.
സൗദിയുടെ പ്രധാന എണ്ണ ഉപഭോക്താവായ ഇന്ത്യയുമായുള്ള ചർച്ചകൾക്ക് സൗദിയും വലിയ പ്രാധാന്യമാണു കരുതുന്നത്. ഇലക്ഷൻ അടുത്തതിനാൽ എണ്ണ വില ക്രമീകരണത്തിനു ക്രൂഡ് ഓയിൽ വില കുറക്കാനും കേന്ദ്രം സമ്മർദ്ദം ചെലുത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഓയിൽ മേഖലയിൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ സൗദിക്ക് വലിയ താത്പര്യമുണ്ട്. രത്നഗിരി റിഫൈനറിയിൽ 50 ശതമാനം ഓഹരി നേടാനായി ഒരു കൺസോർഷ്യവുമായി സൗദി ആരാംകോ കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടിരുന്നു.
അതോടൊപ്പം പ്രതിരോധ, ഭീകര വിരുദ്ധ, സാംബത്തിക മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ഊട്ടിയുറപ്പിക്കാൻ കിരീടാവകാശിയുടെ സന്ദർശനം സഹായിക്കുമെന്നാണു കരുതുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa