Monday, January 27, 2025
Saudi ArabiaTop Stories

സൗദിയിൽ പെട്ടെന്ന് പണമുണ്ടാക്കാൻ കുറുക്ക് വഴികൾ തേടി മലയാളികൾ;  ജയിലിലാകുന്നവരുടെ എണ്ണം കൂടുന്നു

പെട്ടെന്ന് പണക്കാരാകാനുള്ള കുറുക്ക് വഴികൾ അവസാനം മലയാളികളെ എത്തിക്കുന്നത് സൗദിയിലെ ജയിലറകൾക്കുള്ളിൽ.

എറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ജിസാൻ സെൻട്രൽ ജയിലിലെ മാത്രം,  20-ലധികം മലയാളികളിൽ അധികവും മയക്ക് മരുന്ന് കേസിൽ ശിക്ഷയനുഭവിക്കുന്നവരാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

മയക്ക് മരുന്നും നിരോധിത ഖാത്തും കടത്തിയതിനാണ് ഇവരിൽ പലരും ജയിലിലായിട്ടുള്ളത്. നിരവധി തവണ വിവിധ മാധ്യമങ്ങളിലൂടെയും മറ്റുമെല്ലാം മയക്ക് മരുന്ന്, ഖാത്ത് കടത്തുകളുടെ ഭാവിഷ്യത്തുകളെക്കുറിച്ച് ബോധവൽക്കരണങ്ങൾ നടത്തിയിട്ടും  പലരും പരീക്ഷണത്തിനൊരുങ്ങുകയും ഒടുവിൽ പിടിയിലാകുകയും ചെയ്യുന്നതാണു കാണുന്നത്.

പെട്ടെന്ന് പണക്കാരാകാനുള്ള ശ്രമം, പിടിക്കപ്പെടില്ല എന്ന തെറ്റിദ്ധാരണ ഇവയെല്ലാം ഇത്തരക്കാരെ ഈ കുരുക്കിലേക്ക് നയിക്കുന്ന ഘടകങ്ങൾ ആണെന്ന് ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് വിപി ചേറൂർ അറേബ്യൻ മലയാളിയോട് പറഞ്ഞു.

ഏതായാലും,  പ്രവാസി സംഘടനകൾ ഇക്കാര്യത്തിൽ കൂടുതൽ ബോധവത്ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്