മുബാറകിയ മാർക്കറ്റ് വാടക പ്രശ്നം കോടതിയിലേക്ക്
കുവൈത്തിലെ മുബാറകിയ മാർക്കറ്റിലെ വാടക ഉയർത്തിയ പ്രശ്നം ഒടുവിൽ കോടതിയിലേക്ക് നീങ്ങുന്നു.
കടയുടമകളും മുബാറകിയ മാർക്കറ്റിലെ ഇൻവെസ്റ്റ്മെൻ്റ് കംബനിയും തമ്മിലുള്ള വാടക പ്രശ്നം കോടതിയിൽ തീർപ്പാക്കുന്നതിനു പാർലമൻ്ററി പബ്ളിക് യൂട്ടിലിറ്റീസ് കമ്മിറ്റി അംഗീകാരം നൽകി.
വിഷയം ഇൻവെസ്റ്റ്മെൻ്റ് കംബനിയുമായും ഷോപ്പ് ഉടമകളുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ചർച്ച ചെയ്ത ശേഷമാണു കോടതിയിലേക്ക് മാറ്റാൻ തീരുമാനമായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
