ഐ .സി എഫ് മക്ക റീജിയൻ ലീഡേഴ്‌സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു
മക്ക : ഐ .സി എഫ് മക്ക റീജിയൻ ഘടകം ലീഡേഴ്‌സ് മീറ്റും ഇഫ്താർ സംഗമവും
വാദിസലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .ഡിവിഷൻ ,യുണിറ്റ് ക്യബിനറ്റ് അംഗങ്ങൾ പങ്കെടുത്ത ക്യാബ് പ്രവർത്തകർക്ക് നവ്യാനുഭവമായി. പ്രവർത്തകർ ഒന്നിച്ചിരുന്നു ഖത്മുൽ ഖുർആൻ മജ്‌ലിസിന് ഷാഫി ബാഖവി നേതൃത്വം നൽകി .സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദു നാസർ അഹ്സനി ഒളവട്ടൂർ പ്രവർത്തകരുടെ നോമ്പ് കാലം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി .മുഹമ്മദ് മുസ്‌ലിയാർ മൂത്തേടത്തിൻെറ അധ്യക്ഷതയിൽ ഷാഫി ബാഖവി മീനടത്തൂർ സംഗമം ഉദ്ഘാടനം ചെയ്തു് .ജമാൽ മുക്കം ,നാസർ തച്ചംപൊയിൽ ,റഷീദ് വേങ്ങര ,ഹംസ കണ്ണൂർ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി .അബ്ദുറഷീദ് അസ്ഹരി ,അഷ്‌റഫ് പേങ്ങാട് ,അബ്ദു നാസർ അൻവരി എന്നിവർ സന്നിഹിതരായിരുന്നു ,
അബ്ദുൽ ഹമീദ് ഹാജി പുക്കോടൻ സ്വാഗതവും സൽമാൻ വെങ്ങളം നന്ദിയും പറഞ്ഞു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa