അജ്‌വ ജിദ്ദ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു
ജിദ്ദ. “വിശുദ്ധമാകട്ടെ അകവും പുറവും” എന്ന തലക്കെട്ടോടെ അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ചു വരുന്ന റമളാന്‍ കാമ്പയിന്‍റെ ഭാഗമായി ജിദ്ദ ഘടകം ഒഡീലിയ ഹോട്ടലില്‍ വെച്ച് ഇഫ്ത്താര്‍ സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. കാമ്പയിന്‍റെ ഭാഗമായി പഠന ക്ലാസുകള്‍, സാന്ത്വന പ്രവര്‍ത്തനങ്ങള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു വരുന്നു.

ഇഫ്ത്താറിന് മുന്നോടിയായി നടന്ന പ്രാര്‍ത്ഥനാ സദസ്സിന് സെയ്ദ് മുഹമ്മദ് കാശിഫി, സക്കീര്‍ ബാഖവി, നജീബ് ബീമാപള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
ഇഫ്ത്താറിന് ശേഷം പ്രസിഡണ്ട് സെയ്ദ് മുഹമ്മദ് കാശിഫിയുടെ അദ്ധ്യക്ഷതില്‍ കൂടിയ സൗഹൃദ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ റമളാന്‍ സന്ദേശം നല്‍കി.
സിദ്ധീഖ് മദനി ആശംസാ പ്രസംഗം നടത്തി, അബ്ദുള്‍ ലത്ത്വീഫ് കറ്റാനം, നൗഷാദ് ഓച്ചിറ, നിസാര്‍ കാഞ്ഞിപ്പുഴ, മസ്ഊദ് മൗലവി, അന്‍വര്‍ സാദത്ത് മലപ്പുറം, റഷീദ് കൊടുങ്ങല്ലൂര്‍, അലി മലപ്പുറം, അബൂബക്കര്‍ മങ്കട, അബ്ദുള്‍ ഖാദര്‍ തിരുനാവായ എന്നിവര്‍ നേതൃത്വം നല്‍കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa