കുവൈത്തിലേക്ക് പോയ 22 കാരി വഞ്ചിക്കപ്പെട്ടു; ഇന്ത്യയിൽ നിന്നും മനുഷ്യക്കടത്ത് വ്യാപകമെന്ന് സൂചന
കുവൈത്തിലേക്ക് വിസിറ്റിംഗ് വിസയിൽ ബ്യൂട്ടീഷൻ ജോലിക്കായി പോയ ഹൈദരാബാദി യുവതി വഞ്ചിക്കപ്പെട്ടതായി പരാതി.
ജനുവരി 23 നു കുവൈത്തിൽ എത്തിയ തൻ്റെ 22 കാരിയായ മകൾ സകിയ മിർസ ഗാർഹിക ജോലികൾ ചെയ്യാൻ നിർബന്ധിതയായിട്ടുണ്ടെന്നാണു സകിയയുടെ മാതാവ് പരാതിപ്പെട്ടത്.
കുവൈത്തി പൗരൻ വിസ ഏജൻ്റിനു ഒരു ലക്ഷം രൂപ നൽകിയാണു മകളെ ഗാർഹിക ജോലികൾക്ക് നിയമിച്ചത്. ഏജൻ്റിനു കൊടുത്ത ഒരു ലക്ഷം തിരിച്ചേൽപ്പിച്ചാൽ മാത്രമേ മകൾക്ക് തിരിച്ച് പോരാനാകൂ എന്നാണു യുവതിയുടെ മാതാവ് വിദേശകാര്യ മന്ത്രാലയത്തിനു നൽകിയ പരാതിയിൽ ബോധിപ്പിച്ചിട്ടുള്ളത്.
കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്ന് മനുഷ്യക്കടക്ക് വ്യാപകമായതായാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയും ഹൈദരാബാദിൽ നിന്നും മറ്റൊരു യുവതി ഇത് പോലെ കുരുക്കിലായതായി ഭർത്താവ് പരാതിയുമായി രംഗത്തെത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa