ഉംറക്കെത്തിയ മലയാളി തീർത്ഥാടകയെ ഇനിയും കണ്ടെത്തിയില്ല
മക്ക: ഉംറ നിര്‍വഹിക്കാനെത്തി മക്കയില്‍ വെച്ച് കാണാതായ മലയാളി തീര്‍ത്ഥാടകക്കായുള്ള തിരച്ചില്‍ തുടരുന്നു. കണ്ണൂര്‍ കൂത്തുപറമ്പ് ഉള്ളിവീട്ടില്‍ റഹീമയെ (60) ആണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്.
വ്യാഴാഴ്ച രാത്രി ഹറമില്‍ ത്വവാഫ് നടത്തിയതിന് ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോള്‍ ആള്‍ത്തിരക്കില്‍ മാതാവിനെ കാണാതാവുകയായിരുന്നുവെന്ന് സൗദിയിലുള്ള മകന്‍ ഫനില്‍ ആസാദ് പറഞ്ഞു. ബഹ്‌റൈനില്‍ നിന്ന് അഞ്ചുദിവസം മുംബാണ് മകൻ്റേയും മരുമകളുടേയും കൂടെ സ്വകാര്യ ഗ്രൂപ്പിൽ ഇവർ ഉംറക്ക് എത്തിയത്. റഹീമയെ കാണാതായതിനെ തുടര്‍ന്ന് പൊലീസിന്റെയും പ്രധാന മലയാളി സാമൂഹിക സംഘടനകളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയയും നേതൃത്വത്തില്‍ മക്കയില്‍ സാധ്യമായ ഇടങ്ങളിൽ വ്യാപക അന്വേഷണം നടത്തുകയാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 00966 501843128 (സൗദി), 00973 34352996 (ബഹ്‌റൈൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa