Saturday, April 5, 2025
Saudi ArabiaTop Stories

റിയാദിൽ വെടിവെപ്പ് നടത്തി വാഹനം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പൗരൻ പോലീസ് പിടിയിൽ

റിയാദിൽ മൂന്ന് വാഹനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും, അതിലൊരു വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പൗരനെ സുരക്ഷാ സേന പിടികൂടി.

തട്ടിയെടുത്ത വാഹനവുമായി രക്ഷപെടാൻ ശ്രമിക്കുനനത്തിനിടെ ഇയാളുടെ വാഹനം അപകടത്തിൽ പെടുകയായിരുന്നു.

പ്രതിക്കെതിരെ കേസെടുക്കുകയും, ആവശ്യമായ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാനായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

എക്സ് പ്ലാറ്റ്‌ഫോമിലെ പബ്ലിക് സെക്യൂരിറ്റിയുടെ ഓദ്യോഗിക അക്കൗണ്ട് പറയുന്നത് പ്രകാരം പ്രതി മാനസിക രോഗിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽ പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ റിപ്പോർട്ട് ചെയ്യണമെന്ന് പൊതു സുരക്ഷാ വിഭാഗം പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa