Wednesday, May 14, 2025
Top StoriesU A E

വെറുതെ പണം കളയണ്ട; വിസയും ഐഡിയും ഓൺലൈനായി പുതുക്കാം

അബുദാബി: വിസയും എമിറേറ്റ്സ് ഐഡിയും ഓണ്‍ലൈനായി പുതുക്കാൻ സാധിക്കുമെന്നും ഇതിനായി ഏതെങ്കിലും ഓഫീസുകളിൽ കയറിയിറങ്ങി പണവും സമയവും ചെലവഴിക്കേണ്ടെന്നും റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

ജിഡിആര്‍എഫ്എയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കി എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാനാവും.

യു എ ഇക്കുള്ളിൽ നിന്നോ പുറത്തുനിന്നോ വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കാനും ഈ ആപിലൂടെ സാധിക്കുമെന്ന് ജിഡിആര്‍എഫ്എ ഷാര്‍ജ ഡയറക്ടര്‍ ജനറല്‍ കേണല്‍ ആരിഫ് അല്‍ ശംസി അറിയിച്ചു.

നേരത്തെ രണ്ടാഴ്ച വരെ സമയമെടുത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ പരമാവധി മൂന്ന് ദിവസം വരെയാണ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സമയം ആവശ്യമായി വരുന്നതെന്നും കേണൽ ആരിഫ് ശംസി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്