ജിദ്ദയിൽ മസ്സാജ് സെന്ററിൽ വെച്ച് അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട നാല് വിദേശികൾ പിടിയിൽ
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ മസാജ് കേന്ദ്രത്തിൽ വെച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാല് വിദേശികളെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ടവർ ഒരു റിലാക്സേഷൻ ആൻഡ് ബോഡി കെയർ സെന്ററിൽ പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
നേരത്തെ, ഫെബ്രുവരിയിൽ ജിദ്ദയിൽ തന്നെ സമാനമായ ഒരു സംഭവത്തിൽ അഞ്ച് വിദേശികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെ നിയമനടപടികൾക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa