മക്കയിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റിന് അപേക്ഷിക്കുന്നതിനുള്ള തസ്-രീഹ് പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിച്ചു
മക്ക: ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് നേടാൻ അപേക്ഷ സമർപ്പിക്കാനുള്ള തസ്രീഹ് പ്ലാറ്റ്ഫോം നുസുകുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം പ്രവർത്തനം ആരംഭിച്ചു.
ഹജ്ജ് വേളയിൽ മക്കയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും വളണ്ടിയർമാർക്കും അവരെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും പുണ്യനഗരമായ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഈ പ്ലാറ്റ്ഫോം വഴി പെർമിറ്റ് ഇഷ്യു ചെയ്യാൻ സാധിക്കും.
സാധുവായ പെർമിറ്റ് ഇല്ലാത്ത വിദേശികൾക്ക് ഏപ്രിൽ 23 മുതൽ മക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്. മക്കയിൽ ഇഷ്യു ചെയ്ത ഇഖാമ ഉള്ളവർക്കോ, സാധുവായ ഹജ്ജ് പെർമിറ്റ് കൈവശമുള്ളവർക്കോ, പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാൻ പെർമിറ്റ് ഉള്ളവർക്കോ മാത്രമേ ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശന അനുമതി അനുവദികവിദേശ്കൂ
ഹജ്ജ് വിസ ഒഴികെയുള്ള മറ്റേത് വിസ കൈവശമുള്ള ആർക്കും ഏപ്രിൽ 29 മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിനോ മക്കയിൽ തുടരുന്നതിനോ വിലക്ക് ഏർപ്പെടുത്തും. വിസിറ്റ് വിസക്കാരും ഉംറ വിസക്കാരും മറ്റു എല്ലാ വിസക്കാരും ഏപ്രിൽ 28-നു തന്നെ മക്ക വിടേണ്ടി വരും.
ഏപ്രിൽ 13 ഞായറാഴ്ച മുതൽ ഉംറ തീർഥാടകർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനു വിലക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശ ഉംറ തീർഥാടകർക്ക് രാജ്യം വിടാനുള്ള അവസാന തീയതി 2025 ഏപ്രിൽ 29 ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa