Wednesday, April 16, 2025
Saudi ArabiaTop Stories

ഈ വർഷം ആദ്യ പാദത്തിൽ ഉംറ നിർവഹിച്ചത് 6.5 ദശലക്ഷത്തിലധികം തീർത്ഥാടകർ

മദീന: ഈ വർഷം ആദ്യ പാദത്തിൽ ഉംറ നിർവഹിച്ച തീർഥാടകരുടെ എണ്ണം 6.5 ദശലക്ഷത്തിലധികമായതായും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കണക്ക് 11 ശതമാനം വർധനവാണെന്നും ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബീഅ.

മക്കയിലെയും മദീനയിലെയും നവീകരിച്ച ചരിത്ര സ്ഥലങ്ങളുടെ എണ്ണം 55 ആയി വർദ്ധിച്ചതായും ഇത് തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കുന്നതായും അൽ-റബിയ വെളിപ്പെടുത്തി.

ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ ഉപയോക്താക്കളുടെ എണ്ണം 2022-ലെ 3.3 ദശലക്ഷം യാത്രക്കാരിൽ നിന്ന് 2024 ൽ 8.8 ദശലക്ഷം യാത്രക്കാരായി വർദ്ധിച്ചതായും, മദീനയിൽ നടന്ന രണ്ടാമത്തെ ഉംറ, സിയാറ ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്