അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി; തബൂക്കിൽ രണ്ട് സ്ത്രീകളടക്കം നാല് പേർ അറസ്റ്റിൽ
സൗദി അറേബ്യയിലെ തബൂക് മേഖലയിൽ വേശ്യാവൃത്തിയിലേർപ്പെട്ട നാല് വിദേശികളെ പൊതു സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
തബൂക്കിലെ ദുബ ഗവർണറേറ്റിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിനുള്ളിൽ വെച്ച് അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായത്,
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗുമായി സഹകരിച്ചാണ് തബൂക് പോലീസ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസം സമാനമായ ഒരു കേസിൽ ജിദ്ദയിലെ മസ്സാജ് സെന്ററിൽ വെച്ച് നാല് വിദേശികളെ ജിദ്ദ പോലീസ് പിടികൂടിയിരുന്നു.
അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും, തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതായും പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa