Saturday, April 19, 2025
Saudi ArabiaTop Stories

സൗദിയിൽ ടയർ കടകളിൽ വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധന; വീഡിയോ കാണാം

സൗദി അറേബ്യയിൽ ടയർ കടകളിൽ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി ടയറുകൾ പിടികൂടി നശിപ്പിച്ചു.

ഹായിൽ മേഖലയിലെ നിരവധി ടയർ ഔട്ട്‌ലെറ്റുകളിൽ നടത്തിയ പരിശോധനയിൽ 200-ലധികം ടയറുകളാണ് പരിശോധനാ സംഘങ്ങൾ പിടിച്ചെടുത്തത്.

വിപണികളെ നിരീക്ഷിക്കുന്നതിനും വ്യാജ ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു. വാണിജ്യമന്ത്രാലയം പുറത്തുവിട്ട വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa