Saturday, April 19, 2025
Saudi ArabiaTop Stories

നാല് പ്രൊഫഷനുകളിൽ ഇന്ന് മുതൽ സൗദിവത്ക്കരണ തോത് വർദ്ധിപ്പിക്കും

റിയാദ് : സ്വകാര്യ മേഖലയിലെ നാല് ആരോഗ്യ സംരക്ഷണ തൊഴിലുകളിൽ സൗദിവൽക്കരണ നിരക്ക് ഉയർത്താനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ച മുതൽ നടപ്പിലാക്കുന്നതായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണിത്.

റേഡിയോളജി(65%), തെറാപ്പിക് ന്യൂട്രീഷൻ(80%),ഫിസിയോതെറാപ്പി(80%), മെഡിക്കൽ ലബോറട്ടറികൾ(70%) എന്നീ പ്രൊഫഷനുകളിൽ ആയിരിക്കും സൗദിവത്ക്കരണ തോത് വർദ്ധിപ്പിക്കുക.

സ്പെഷ്യലിസ്റ്റുകളുടെയും ടെക്നീഷ്യൻമാരുടെയും ഏറ്റവും കുറഞ്ഞ വേതനം യഥാക്രമം 7,000 റിയാലും 5,000 റിയാലും ആയി നിശ്ചയിച്ചിട്ടുണ്ട്.

റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അൽ-ഖോബാർ എന്നീ പ്രധാന നഗരങ്ങളിൽ ഒന്നോ അതിലധികമോ തൊഴിലാളികളെ ജോലിക്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ വൻകിട സ്ഥാപനങ്ങൾക്കും തീരുമാനത്തിന്റെ ആദ്യ ഘട്ടം ബാധകമാണ്. 2025 ഒക്ടോബർ 17 മുതൽ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വരും. രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിലെ ശേഷിക്കുന്ന സ്ഥാപനങ്ങളിലും ഇത് ബാധകമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്