ശക്തമായ ചൂടുള്ള കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർക്ക് 3 നിർദ്ദേശങ്ങൾ നൽകി സൗദി മുറൂർ
റിയാദ്: ശക്തമായ ചൂടുള്ള കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർക്കുള്ള ഏറ്റവും പ്രധാനപ്പെട്ട മൂന്ന് നിർദ്ദേശങ്ങൾ ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
നിർദ്ദേശങ്ങളിൽ ടയർ പ്രഷർ പരിശോധിക്കുന്നതും എഞ്ചിൻ കൂളന്റ് പരിശോധിക്കുന്നതും ഉൾപ്പെടുന്നു.
അതോടൊപ്പം വാഹനം വെയിലിൽ നിന്ന് മാറ്റി പാർക്ക് ചെയ്യുകയും, വാഹനത്തിന് വായുസഞ്ചാരം ലഭിക്കുന്നതിനായി വിൻഡോകളും ഡോറുകളും തുറന്നിടണമെന്നും ജനറൽ ട്രാഫിക് വകുപ്പ് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
