Friday, March 6, 2026
Saudi ArabiaTop Stories

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഉണ്ടാകുന്ന അഞ്ച് അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി ട്രാഫിക് വകുപ്പ്

ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വാഹനാപകടങ്ങൾക്ക് ഒരു പ്രധാന കാരണമാണെന്ന് സൗദി ട്രാഫിക് വ്യക്തമാക്കി.

ഇത് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുകയും അതുവഴി അവരുടെയും റോഡിലെ മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ ഏറ്റവും അപകടകരമായ അഞ്ച് പ്രത്യാഘാതങ്ങളെക്കുറിച്ച് ട്രാഫിക് വകുപ്പ് വിശദീകരിച്ചു.

ചുവന്ന സിഗ്നലുകൾ ശ്രദ്ധിക്കാതെ തെറ്റിച്ചു പോവുക, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുക, ശരിയായ പാതയിൽ നിന്ന് വ്യതിചലിക്കുകയോ പെട്ടെന്ന് റോഡ് മാറാൻ ശ്രമിക്കുകയോ ചെയ്യുക.

കൂടാതെ മറ്റ് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ശ്രദ്ധിക്കാതിരിക്കുക, പെട്ടെന്നുള്ള അപകടങ്ങൾ സംഭവിക്കുക എന്നിവയാണ് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വഴി സംഭവിക്കുന്നത്.

പൊതുജന സുരക്ഷ ഉറപ്പാക്കാൻ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഭരണകൂടം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.

“നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്” എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ഈ നിയമലംഘനം വ്യക്തിഗത സുരക്ഷയെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയെയും ബാധിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നിയമങ്ങൾ അനുസരിക്കണമെന്നും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa