സൗദി അറേബ്യയിൽ ഓടുന്ന കാറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം
സൗദിയിൽ തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ കുട്ടി അഭുതകരമായി രക്ഷപ്പെട്ടു.
സൗദി അറേബ്യയിലെ അൽ-ബൽജുരാഷിയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സിഗ്നലിൽ കാത്തുനിൽക്കുന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ്‌കാമിലാണ് പതിഞ്ഞത്.
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പിൻസീറ്റിലെ വാതിൽ തുറക്കുകയും കുട്ടി റോഡിലേക്ക് വീഴുകയുമായിരുന്നു.
തൊട്ടുപിന്നാലെ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു വാഹനത്തിലെ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.
കാറിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം വേഗത്തിൽ ഓടിച്ചെന്ന് കുട്ടിയെ റോഡിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തുടർന്ന് കുട്ടിയുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നിർത്തി അംഗങ്ങൾ ഓടിയെത്തി കുട്ടിയെ പരിശോധിക്കുന്നതും വീഡിയോയിൽ കാണാം.
#بلجرشي*
— 💚 سلطان _الحربي✍_ أبومنور _💚 (@al_7arbe_494) July 11, 2025
الحمد لله الذي سَلّم الطفل و الرجاء التنبه وإقفال ضمان الباب الخلفي عند وجود الأطفال في السيارة. pic.twitter.com/PmKDQYFglG
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
