Wednesday, November 27, 2024
Jeddah

മൈത്രി ജിദ്ദ ‘ലൈഫ് സ്‌കിൽ ക്യാമ്പ്’ ഏപ്രിൽ 12 നു.

ജിദ്ദ: പ്രമുഖ കല സാംസ്‌കാരിക സംഘടനയായ മൈത്രി, ജിദ്ദയിൽ മലയാളി സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ലൈഫ് സ്‌കിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്‌ളാസ്സു വരെയുള്ള കുട്ടികൾക്കാണ് രണ്ടു വിഭാഗങ്ങളിൽ ആയി ക്യാമ്പ് നടത്തുന്നത്. ഈ വര്ഷം ഏപ്രിൽ 12 നു വെള്ളിയാഴ്ച്ച രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെയാണ് ക്യാമ്പ്.

ശ്രീ. മുഹമ്മദ്‌ കുഞ്ഞിയാണ് ക്യാമ്പ് ഡയറക്റ്റർ. ക്യാമ്പ് കൺവീനർ ഉണ്ണി തെക്കേടത്ത്. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ പരിശീലകർ ആണ് നേതൃത്വം നൽകുക. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് 0506643122 / 0507249945 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് മൈത്രി പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അറിയിച്ചു.

ഇതോടൊപ്പം പ്രമുഖ തിയേറ്റർ ആര്ടിസ്റ് മുഹ്സിൻ കാളികാവിന്റെ നേതൃത്വത്തിൽ മൂന്നാം ക്‌ളാസ്സു മുതൽ അഞ്ചാം ക്‌ളാസ്സു വരെ പഠിക്കുന്ന കുട്ടികൾക്കായി ‘എല്ലാ കുട്ടികളും ഒന്നാമതാണ്’ എന്ന ഒരു തിയേറ്റർ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ 23 വർഷമായി ജിദ്ദ സമൂഹത്തിൽ സജീവമായ മൈത്രി കഴിഞ്ഞ നവംബറിൽ “മൈത്രി മഴവില്ലു 2018” എന്ന പേരിൽ ജിദ്ദയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരം ഏറെ ശ്രദ്ധേയമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa