ന്യൂ അൽ അറൈമി വാക് വേ പദ്ധതി 3000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും
മസ്ക്കറ്റ്: ബർകയിൽ നിർമ്മാണമാരംഭിക്കാൻ പോകുന്ന ന്യൂ അൽ അറൈമി വാക് വേ പദ്ധതി വഴി നേരിട്ടും അല്ലാതെയും 3000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഫെബ്രുവരി 17 നു ആരംഭിച്ച് 20 മാസം കൊണ്ട് പൂർത്തീകരിക്കാൻ പോകുന്ന പദ്ധതി 1,40,000 സ്ക്വയർ മീറ്ററിൽ വ്യാപിച്ച് കിടക്കുകയാണു.
ഇൻ്റർനാഷണൽ സ്റ്റാൻഡേർഡിൽ മിതമായ നിരക്കിൽ കൊമേഴ്സ്യൽ, എൻ്റർടെയ്ന്മെൻ്റ്, ടൂറിസ സൗകര്യങ്ങളാണു വാക് വേ പദ്ധതി വഴി ലഭ്യമാക്കുക. 374 ഷോപ്പുകളും 5400 വാഹനങ്ങൾക്ക് ഒരേ സമയം പാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കും.
ഒമാൻ്റെ സാംബത്തിക മേഖലക്ക് മുതൽക്കൂട്ടാകുന്നതിനോടൊപ്പം നിരവധി തൊഴിലവസരങ്ങളും വാക് വേ പ്രൊജക്റ്റ് ലക്ഷ്യമാക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
