Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ വിദേശിയെ മക്കയിൽ വധശിക്ഷക്ക് വിധേയനാക്കി

ഹെറോയിൻ മയക്കുമരുന്ന് സൗദി അറേബ്യയിലേക്ക് കടത്തിയ കേസിൽ പാകിസ്ഥാൻ പൗരനായ ശിറാസ് ഖാൻ നാദിർ ഖാനെ വധശിക്ഷയ്ക്ക് വിധേയനാക്കി.

മക്ക പ്രവിശ്യയിൽ വെച്ച് ഇന്ന് (ശനിയാഴ്ച, 2025 ഒക്ടോബർ 4, 1447/4/12H) ആണ് ശിക്ഷ നടപ്പാക്കിയത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

മയക്കുമരുന്ന് കടത്ത് ശ്രമത്തിനിടെ സുരക്ഷാ ഏജൻസികൾ ഇയാളെ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം തെളിയിക്കപ്പെടുകയും കേസ് കോടതിയിലേക്ക് കൈമാറുകയും ചെയ്തു.

പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതിനെത്തുടർന്ന് വധശിക്ഷ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

വിധി അപ്പീൽ കോടതിയിൽ ചോദ്യം ചെയ്യുകയും സുപ്രീം കോടതി വിധി ശരിവെക്കുകയും ചെയ്തതോടെ ശിക്ഷ നടപ്പാക്കാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് ശിറാസ് ഖാൻ നാദിർ ഖാനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa