ചൊവ്വാഴ്‌ച, ജൂൺ 9, 2026
Top StoriesU A E

യു എ ഇയിൽ ഈ ആഴ്ച കൂടുതൽ മഴ ലഭിക്കും

ഈ ആഴ്ച യു എ ഇ യിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ക്ളൗഡ് സീഡിംഗ് ഓപറേഷൻ തുടരുന്നതിനാലാണിത്.

കഴിഞ്ഞ ശനിയാഴ്ച മുതൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇട വിട്ട് മഴ പെയ്യുന്നുണ്ട്. ഉൾഭാഗങ്ങളിൽ 17 ഡിഗ്രി സെൽഷ്യസ് വരെയും കുന്നിൻ പ്രദേശങ്ങൾ 10 ഡിഗ്രി വരെയും താപ നില താഴ്ന്നിരുന്നു.

മഴ മേഘങ്ങൾ രാജ്യത്തിനു മുകളിൽ നിൽ നിൽക്കുന്നതിനാൽ മഴ ലഭിക്കുന്നതിനായി ഈ മാസം 15 ക്ളൗഡ് സീഡിംഗ് ഓപ്പറേഷൻ നടത്താൻ സാധിച്ചതായി ക്ളൗഡ് സീഡിംഗ് ഓപറേഷൻ തലവൻ ഖാലിദ് അൽ ഒബൈദി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്