സൗദിയിൽ വാഹനാപകടം; നാല് വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം
ബീഷ-ഖമീസ് മുശൈത്ത് റോഡിൽ ഇന്ന് (ഞായറാഴ്ച) രാവിലെ നടന്ന അതിദാരുണമായ വാഹനാപകടത്തിൽ നാല് വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചാമത്തെ വിദ്യാർത്ഥിനിയെ ബീഷയിലെ കിംഗ് അബ്ദുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ, റെഡ് ക്രസൻ്റ്, സിവിൽ ഡിഫൻസ് എന്നിവയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഖമീസ് മുഷൈത്ത്, അഹദ് റാഫിദ ഗവർണറേറ്റുകളിൽ നിന്നുള്ളവരാണ് മരിച്ചവരും പരിക്കേറ്റവരുമായ വിദ്യാർത്ഥിനികൾ. വാഹനം ഓടിച്ചിരുന്ന ഏഷ്യൻ വംശജനായ ഡ്രൈവറേയും പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബീഷ പ്രവിശ്യയിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാർത്ഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
