തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി കിരീടാവകാശി മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങില്ല

ഇംഗ്ളീഷ് ഫുട്ബോൾ ക്ളബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ വാങ്ങുമെന്ന വാർത്ത സൗദി നിഷേധിച്ചു.

3.8 ബില്ല്യൻ പൗണ്ടിനു മാഞ്ചസ്റ്റർ യുണൈറ്റഡിനെ സൗദി കിരീടാവകാശി ഏറ്റെടുക്കുന്നുവെന്നായിരുന്നു പ്രചാരണം. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് സൗദി മീഡിയ മന്ത്രി തുർക്കി അൽ ശബാന അറിയിച്ചു.

സൗദി പബ്ളിക് ഇൻവെസ്റ്റ്മൻ്റ് ഫണ്ടുമായി സ്പോൺസർഷിപ്പ് വിഷയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ച നടത്തുക മാത്രമാണു ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്