ഹൃദയാഘാതം: മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു
സൗദി അറേബ്യയിലെ അൽഖോബാറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര, കാരക്കോണം സ്വദേശി അരുൺ കുമാർ (48) ആണ് അന്തരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
അരുൺ കുമാറിൻ്റെ ഭാര്യയും മക്കളും ഉൾപ്പെടുന്ന കുടുംബം സൗദി അറേബ്യയിൽ ഒപ്പമുണ്ട്. മൃതദേഹം നിലവിൽ അൽഖോബാറിലെ അൽമന ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
