Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയില്ലെങ്കിൽ പിഴ ചുമത്തുന്നത് എപ്പോൾ? വിശദീകരണം നൽകി ട്രാഫിക് വിഭാഗം

സൗദി അറേബ്യയിൽ കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസിന് പിഴ ഈടാക്കുന്നത് എപ്പോഴാണെന്നും, എത്രയാണെന്നും വ്യക്തമാക്കി ട്രാഫിക് വിഭാഗം.

നിശ്ചിത സമയപരിധിക്കുള്ളിൽ ലൈസൻസ് പുതുക്കിയില്ലെങ്കിൽ 100 റിയാലാണ് പിഴ ചുമത്തുക. കാലാവധി കഴിഞ്ഞ് 60 ദിവസത്തിന് ശേഷമാണ് പിഴ ഈടാക്കുക. 61 ആമത്തെ ദിവസം പുതുക്കിയാലും ഈ തുക തന്നെ നൽകേണ്ടി വരും.

കാലാവധി കഴിഞ്ഞ് ഒരു വർഷം വരെ 100 റിയാലാണ് പിഴ. ഒരു വർഷം കഴിഞ്ഞാൽ പിഴ ഇരട്ടിയാകും, ഓരോ വർഷത്തിനും 100 റിയാൽ വച്ച് പിഴയൊടുക്കേണ്ടി വരും.

കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്, പിടിക്കപ്പെട്ടാൽ ഇതിന് വേറെ പിഴ അടക്കേണ്ടി വരും.

300 റിയാൽ മുതൽ 500 റിയാൽ വരെയാണ്, കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുമ്പോൾ പിടിക്കപ്പെട്ടാൽ പിഴ അടക്കേണ്ടി വരിക.

എന്നാൽ ക്യാൻസൽ ആയ ലൈസൻസ് ഉപയോഗിച്ചോ, ലൈസൻസ് ഇല്ലാതെയോ വാഹനമോടിച്ചാൽ 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴയോ വാഹനം കണ്ടുകെട്ടലോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

പിഴ ഒഴിവാക്കാനായി ലൈസൻസ് കൃത്യസമയത്ത് തന്നെ പുതുക്കാൻ പ്രതിജ്ഞാബദ്ധമാകേണ്ടതിൻ്റെ പ്രാധാന്യം സൗദി ട്രാഫിക് ഊന്നിപ്പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa