Friday, March 6, 2026
Saudi ArabiaTop Stories

ലോകത്തിലെ മികച്ച 200 യുവ പ്രതിഭകളുടെ പട്ടികയിൽ സൗദി വനിതയും; അന്താരാഷ്ട്ര പുരസ്കാരവുമായി FAO

റിയാദ്: ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ആഗോള അംഗീകാരം സ്വന്തമാക്കി സൗദി പൗരയായ ജോഹറ അൽ മുതൈരി.

ലോകമെമ്പാടുമുള്ള 200 യുവ പ്രതിഭകളുടെ പട്ടികയിലാണ് ജോഹറ ഇടംപിടിച്ചത്. സ്ഥാപനത്തിനുള്ളിലെ പ്രവർത്തന നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിലും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും അവർ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി.

ജോഹറയുടെ പ്രൊഫഷണലിസവും കൃത്യതയാർന്ന പ്രവർത്തന ശൈലിയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. സ്ഥാപനത്തിന്റെ ആന്തരിക നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു.

പ്രവർത്തനങ്ങളുടെ ഗുണനിലവാരം കുറയ്ക്കാതെ തന്നെ ചെലവ് കുറയ്ക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ജോഹറ മുന്നോട്ടുവെച്ചു.

സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിൽ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ജോഹറ നൽകിയ പിന്തുണ പ്രശംസനീയമാണെന്ന് FAO പ്രസ്താവനയിൽ പറഞ്ഞു.

സൗദി അറേബ്യയിലെ എഫ്.എ.ഒ പ്രോഗ്രാം ഡയറക്ടർ ഡോ. നിസാർ ഹദ്ദാദ് ജോഹറയെ അഭിനന്ദിച്ചു. അന്താരാഷ്ട്ര സംഘടനകളിൽ സൗദി വനിതകൾ വഹിക്കുന്ന നേതൃപരമായ പങ്കിന്റെ തെളിവാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനും എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുന്നതിനും സൗദി അറേബ്യ നൽകുന്ന മുൻഗണനയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa