സലാം എയർ ഇന്ത്യയിലേക്ക് സർവീസ് നടത്തും
ഒമാൻ്റെ ബജറ്റ് എയർലൈനായ സലാം എയർ ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും സർവീസുകൾ നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
സലാലയിൽ നിന്ന് ഈ വർഷം തന്നെ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കാനാണു പദ്ധതിയെന്ന് സലാം എയർ സി ഇ ഒ ക്യാപ്റ്റൻ മുഹമ്മ്ദ് അഹ്മദ് അറിയിച്ചു.
സലാലയിലെ സലാം എയർ ഓഫീസ് സെയിൽസ് ഓഫീസ് എന്നതിലുപരി കസ്റ്റമർ കെയർ ഓഫീസ് ആയി കൂടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2017 ജനുവരി 30 നായിരുന്നു ഒമാൻ്റെ ബജറ്റ് എയർലൈനായ സലാം എയർ സർവീസ് ആരംഭിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa