സൗദിയിൽ എൻജിനീയറിങ് മേഖലയിലെ 46 തസ്തികകളിൽ 30% സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നു
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ എൻജിനീയറിങ് രംഗത്ത് സ്വദേശി ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കിക്കൊണ്ട് പുതിയ സ്വദേശിവൽക്കരണ നിയമം പ്രാബല്യത്തിൽ വന്നു.
എൻജിനീയറിങ് തസ്തികകളിൽ സ്വദേശിവൽക്കരണ നിരക്ക് 30 ശതമാനമായി ഉയർത്തിയ തീരുമാനം ജൂൺ 30 ചൊവ്വാഴ്ച മുതലാണ് രാജ്യത്ത് നിലവിൽ വന്നത്.
മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം (HRSD), മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ നിർണ്ണായക തീരുമാനം നടപ്പിലാക്കിയത്.
എൻജിനീയറിങ് തസ്തികകളിൽ അഞ്ചോ അതിൽ കൂടുതലോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ പുതിയ നിയമം ബാധകമായിരിക്കും.
സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന്റെ പ്രൊഫഷണൽ അക്രഡിറ്റേഷൻ നിർബന്ധമാക്കിയിട്ടുള്ള 46 എൻജിനീയറിങ് പ്രൊഫഷനുകളെയാണ് ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുള്ളത്.
ആർക്കിടെക്ചർ, പവർ ജനറേഷൻ എൻജിനീയറിങ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഓട്ടോമോട്ടീവ് എൻജിനീയറിങ്, മറൈൻ ആൻഡ് എയറോസ്പേസ് എൻജിനീയറിങ് എന്നിവയാണ് പ്രധാന തസ്തികകൾ.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പ്രത്യേക നിരീക്ഷണ സംഘങ്ങൾ രാജ്യത്തുടനീളം കനത്ത പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
ഇതിനായുള്ള ഇളവ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ, പുതിയ നിബന്ധനകൾ പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ കർശനമായ നിയമനടപടികളും പിഴയും ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
