ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ സൗദി അറേബ്യയിൽ സാധാരണയിൽ കൂടുതൽ താപനില അനുഭവപ്പെടുമെന്ന് പ്രവചനം
ജിദ്ദ: ഈ വരുന്ന ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും സാധാരണയേക്കാൾ ചൂട് കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ വകുപ്പ്.
അതേ സമയം, ഈ കാലയളവ് അവസാനത്തോടെ മഴ കൂടുതൽ വ്യാപകമാകുമെന്നും കാലാവസ്ഥ വിഭാഗം വ്യക്താക്കുന്നു.
മൂന്ന് മാസ കാലയളവിൽ സാധാരണയിൽ കൂടുതൽ ഉപരിതല താപനില ഉണ്ടാകാനുള്ള സാധ്യത 60 മുതൽ 80 ശതമാനം വരെയാണെന്നും, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശരാശരിയേക്കാൾ 2°C വരെ താപനില ഉയരുമെന്നും നിരീക്ഷിക്കപ്പെടുന്നു.
കേന്ദ്രത്തിന്റെ ദീർഘകാല കാലാവസ്ഥാ വിശകലനം കാണിക്കുന്നത് ഓഗസ്റ്റ് സാധാരണയായി രാജ്യത്തെ ഏറ്റവും ചൂടേറിയ മാസമാണെന്നാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
