മക്കയിൽ ലഹരി വിരുദ്ധ സമ്മേളനം ‘ഹെറിറ്റേജ് 2k26’ സംഘടിപ്പിച്ചു
മക്ക: ഐ.സി.എഫ് (ICF) മക്ക റീജിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഹെറിറ്റേജ് 2k26’ എന്ന പേരിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന പരിപാടിയുടെ ആദ്യ സെഷൻ വൈകുന്നേരം 5 മണിക്ക് സംഘാടകസമിതി ചെയർമാൻ ഷമീർ മദനിയുടെ അധ്യക്ഷതയിൽ സുഹൈൽ സഖാഫി ഉദ്ഘാടനം ചെയ്തു. തുടർന്ന് മക്ക ലീഡ് പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, യുവജനങ്ങൾ എന്നിവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
രാത്രി 10 മണിക്ക് നടന്ന പ്രധാന ലഹരി വിരുദ്ധ സമ്മേളനം അബ്ദുൽ ഹമീദ് പൂക്കോടൻ ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും സദാചാര വിരുദ്ധ പ്രവർത്തനങ്ങളും ഇല്ലാതാക്കാൻ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐ.സി.എഫ് മക്ക പ്രസിഡന്റ് മുഹമ്മദ് മുസ്ലിയാർ മാത്തോട്ടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആഷിഖ് സഖാഫി പൊന്മള വിഷയാവതരണം നടത്തി. പ്രവാചകന്റെ ജീവിതമാർഗങ്ങൾ പിൻപറ്റി ഉത്തമ ബോധമുള്ള സമൂഹമായി മാറണമെന്നും, ലഹരിയുടെ അമിത ഉപയോഗം സർവ്വനാശത്തിലേക്ക് നയിക്കുമെന്നതിനാൽ പൊതുപ്രവർത്തകരും രക്ഷിതാക്കളും കുട്ടികളും ഈ വിഷയത്തിൽ ഗൗരവമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ഉൽബോധിപ്പിച്ചു. ശിഹാബ് കുറുകത്താണി ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
സമ്മേളനത്തിൽ സൽമാൻ വെങ്ങളം (ജനറൽ സെക്രട്ടറി, ICF മക്ക), ജമാൽ കക്കാട് (വെൽഫയർ സെക്രട്ടറി, ICF മക്ക), മൊയ്തീൻ കോട്ടോപ്പാടം (ജനറൽ സെക്രട്ടറി, RSC മക്ക), സുഹൈൽ സഖാഫി (ചെയർമാൻ, RSC മക്ക) തുടങ്ങിയ പ്രമുഖർ സംബന്ധിച്ചുപരിപാടിക്ക് ഫഹദ് മഹ്ളറ സ്വാഗതവും കബീർ പറമ്പിൽപീടിക നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
