ചൊവ്വാഴ്‌ച, സെപ്റ്റംബർ 22, 2026
Saudi ArabiaTop Stories

‎2027-ൽ സൗദി സമ്പദ്‌വ്യവസ്ഥ 6.1% വളരുമെന്ന് നിരീക്ഷണം

റിയാദ് : ഈ സെപ്റ്റംബറിൽ ബ്ലൂംബെർഗ് നടത്തിയ  സർവേയിൽ സൗദി സമ്പദ്‌വ്യവസ്ഥ ഈ വർഷം പോസിറ്റീവ് വളർച്ച രേഖപ്പെടുത്തുമെന്നും അടുത്ത വർഷം കൂടുതൽ ശക്തമായ വീണ്ടെടുക്കൽ പ്രതീക്ഷിക്കുമെന്നതായും നിരീക്ഷിക്കുന്നു

‎പ്രമുഖ അന്താരാഷ്ട്ര ബാങ്കുകളിലെ 15 സാമ്പത്തിക വിദഗ്ധരുടെ കണക്കുകളെ അടിസ്ഥാനമാക്കി, സൗദി അറേബ്യയുടെ ഈ വർഷത്തെ ജിഡിപി വളർച്ചയുടെ ശരാശരി പ്രവചനം ഏകദേശം 0.6 ശതമാനമാണെന്ന് സർവേ പറയുന്നു.

‎നേരത്തെ 3 ശതമാനം വരെ വളർച്ചയായിരുന്നു കണക്കുകൾ. ഇതിനു വിപരീതമായി, 2027 ൽ സൗദി സമ്പദ്‌വ്യവസ്ഥ ഏകദേശം 6.1 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.

‎അതേസമയം, ഹോർമുസ് കടലിടുക്ക് വഴിയുള്ള സൗദി കയറ്റുമതിയിൽ ഗണ്യമായ വർധനവുണ്ടായതായി ടാങ്കർ ട്രാക്കിംഗ് കമ്പനികളിൽ നിന്നുള്ള ദൈനംദിന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്