ചൊവ്വാഴ്‌ച, സെപ്റ്റംബർ 22, 2026
Saudi ArabiaTop Stories

‎സൗദി അറേബ്യ ഈസ്റ്റ് – വെസ്റ്റ്‌ പൈപ്പ്‌ലൈൻ പ്രവർത്തനം പുനരാരംഭിച്ചു

സൗദി അറേബ്യ തങ്ങളുടെ ഈസ്റ്റ് – വെസ്റ്റ്‌ പൈപ്പ്‌ലൈൻ ഓപ്പറേഷൻ പുനരാരംഭിച്ചതായും ചൊവ്വാഴ്ച വൈകി ചെങ്കടൽ തുറമുഖമായ യാമ്പുവിൽ നിന്നുള്ള കയറ്റുമതി പുനരാരംഭിച്ചേക്കുമെന്നും സ്രോതസ്സുകൾ അറിയിച്ചു.

‎ചൊവ്വാഴ്ച വിതരണം പുനരാരംഭിച്ചത് ആഗോള എണ്ണ വിപണികളിൽ വിൽപ്പന വർദ്ധിപ്പിക്കാൻ സഹായിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 2 ഡോളറിൽ കൂടുതൽ കുറഞ്ഞ് 97 ഡോളറിലെത്തി, സെപ്റ്റംബർ 8 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.


‎ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് സെപ്റ്റംബർ 11 ന് പൈപ്പ്‌ലൈൻ സൗദി അടച്ച് പൂട്ടുകയു യാമ്പു തുറമുഖത്ത് ക്രൂഡ് ലോഡിംഗ് നിർത്തി വെക്കുകയും ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്