ശനിയാഴ്‌ച, ഒക്ടോബർ 24, 2026
Saudi ArabiaTop Stories

‎മക്ക, ജിദ്ദ, താഇഫ്, യാൻബു എന്നിവിടങ്ങളിൽ അപകടാവസ്ഥ ഒഴിഞ്ഞു

മക്ക, ജിദ്ദ, താഇഫ്, യാൻബു എന്നിവിടങ്ങളിൽ നിന്ന് അപകടനില ഒഴിവായതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
‎
‎സുരക്ഷ നിലനിർത്തുന്നതിനായി സിവിൽ ഡിഫൻസ് നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്നും ഒത്തുചേരലുകളും ചിത്രമെടുക്കലും പൂർണ്ണമായും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും സിവിൽ ഡിഫൻസ് ഊന്നിപ്പറഞ്ഞു.
‎
‎നേരത്തെ റിയാദ്, ത്വാഇഫ്, യാൻബു എന്നിവിടങ്ങളിൽ മൂന്ന് മിസൈലുകൾ തടഞ്ഞു നശിപ്പിച്ചതായി സഖ്യ സേന അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്