ചൊവ്വാഴ്‌ച, നവംബർ 17, 2026
Saudi ArabiaTop Stories

കൂലികഫീലുമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം

തൊഴിലാളികളെ അവരുടെ സ്വന്തം നിലയിലോ അല്ലെങ്കിൽ മറ്റൊരാളുടെ കീഴിലോ ജോലി ചെയ്യാൻ അനുഭവിക്കുന്ന സ്പോൺസർമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം.

‎ഇത്തരം പ്രവർത്തികൾക്ക് സൗകര്യം ചെയ്യുന്ന സ്പോൺസർമാർക്ക് അനുഭവിക്കേണ്ടി വരുന്ന ശിക്ഷയെക്കുറിച്ച് മന്ത്രാലയം ഓർമ്മിപ്പിച്ചു.

അത്തരം കഫീലുമാർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറ് മാസം വരെ ജയിൽ ശിക്ഷയും അഞ്ച് വർഷം വരെ റിക്രുട്ട്മെന്റ് വിലക്കും ശിക്ഷയായി അനുഭവിക്കേണ്ടി വരുമെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

‎കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം പതിനൊന്നായിരത്തിൽ പരം വിദേശികളെ ഇഖാമ, തൊഴിൽ, അതിർത്തി നുഴഞ്ഞു കയറ്റ കേസുകളിലായി പിടി കൂടിയത് മന്ത്രാലയം പുറത്ത് വിട്ടിരുന്നു.
‎

‎
‎


‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്