ശനിയാഴ്‌ച, നവംബർ 21, 2026
Middle EastSaudi ArabiaTop Stories

ഹൂത്തികൾക്ക് കനത്ത പ്രഹരം: ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന; സൈനിക കേന്ദ്രങ്ങളും മിസൈൽ വിക്ഷേപണ സംവിധാനങ്ങളും തകർത്തു, സൗദിയിൽ ജാഗ്രത

യെമനിലെ ഹൂത്തി സൈനിക ശേഷികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതായി സൗദി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു.

സൻ ആയിൽ പുലർച്ചെ നടത്തിയ സൈനിക നടപടിയിൽ ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും ശേഷികളെയാണ് ലക്ഷ്യമിട്ടതെന്ന് വക്താവിന്റെ പ്രസ്താവനയിൽ പറയുന്നു. സൻആ, സഅദ, തായിസ് പ്രവിശ്യകളിലെ സൈനിക ലക്ഷ്യങ്ങൾ തകർക്കാനുള്ള പ്രവർത്തനങ്ങളും തുടരുകയാണെന്നാണ് അറിയിപ്പ്.

ഹൂത്തികൾ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഏഴ് ലക്ഷ്യങ്ങൾ തകർത്തു. മിസൈൽ വിക്ഷേപണ സംവിധാനങ്ങളുടെയും ഡ്രോണുകളുടെയും ഘടനകൾ നിർമിക്കാനും കൂട്ടിച്ചേർക്കാനും ഉപയോഗിച്ചിരുന്ന ആറ് വർക്ക്‌ഷോപ്പുകളും പ്രധാന വിതരണശേഖരങ്ങളിലൊന്നും സനആയിൽ തകർത്തതായി വക്താവ് അറിയിച്ചു.

ഹുദൈദ തുറമുഖത്തെ പ്രവർത്തന ശേഷികൾ ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നുവെന്നും പ്രസ്താവനയിൽ ആരോപിച്ചു.

ഇതിനിടെ, ജാസാൻ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധം തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു. തടയൽ നടപടിക്കിടെ അൽ ഷഖീഖ് മേഖലയിലേക്ക് അവശിഷ്ടങ്ങൾ പതിച്ചതായും ബന്ധപ്പെട്ട വിഭാഗങ്ങൾ സ്ഥലത്ത് നടപടി തുടരുകയാണെന്നും വക്താവ് പറഞ്ഞു.

യെമനിലും സൗദിയിലും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തടയാൻ ഭീഷണിയുടെ ഉറവിടങ്ങൾ നശിപ്പിക്കുകയും നിർവീര്യമാക്കുകയും ചെയ്യുന്നതിലാണ് സൈനിക നടപടി ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് സഖ്യസേനാ വക്താവ് വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group